തിരുവനന്തപുരം : ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. തിങ്കളാഴ്ച ഗതാഗതമന്ത്രിയെ കണ്ട് ആവശ്യമുന്നയിക്കും. നടപടിയുണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്നും ബസ് ഓപ്പറേറ്റേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി ഗോപിനാഥ് പറഞ്ഞു. പെട്രോള്‍ ലീറ്ററിന് രണ്ടു രൂപ 21 പൈസയും ഡീസല്‍ ലീറ്ററിന് ഒരു രൂപ 79 പൈസയുമായാണ് കൂട്ടിയത്. അര്‍ധരാത്രി പുതിയ നിരക്ക് നിലവില്‍ വരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതിനാലാണ് ഇന്ധന നിരക്ക് വര്‍ധിപ്പിച്ചത്.