തിരുവനന്തപുരം: സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9ന് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നാണ് നേതാക്കളുടെ പ്രഖ്യാപനം. അതേസമയം പണിമുടക്ക് നടത്തുന്ന ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി തുടങ്ങിയതോടെ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ ഇന്നലെ മുതല്‍ സര്‍വീസ് നടത്താന്‍ തുടങ്ങി. സമരം നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കുമെന്ന് സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.