തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഈ മാസം 18 ന് സൂചനാ പണിമുടക്ക് നടത്തും.വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഉള്‍പ്പെടെ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് വര്‍ദ്ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക,140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഗതാഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണിത്. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.