സ്വകാര്യ ബസ് സമരം ; സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ

343

തിരുവനന്തപുരം: സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് സർക്കാർ സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്കു കടന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നടപടി. സർക്കാർ, സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. മാത്രമല്ല പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെടും. ഗതാഗത കമ്മിഷണർ ഇതു സംബന്ധിച്ച് ആർടിഒമാർക്കു നിർദേശം നൽകി. മന്ത്രി എ.കെ. ശശീന്ദ്രൻ ഗതാഗത കമ്മിഷണറോടു നേരത്തെ ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കാൻ ആവശ്യപ്പെട്ടിരുന്നു

NO COMMENTS