കുട്ടികളും ഭാര്യയും ഒപ്പമില്ലാതെ എന്ത് ഓണമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കുട്ടികള്‍ അമേരിക്കയിലാണ് ഭാര്യ ഒഴിഞ്ഞ് പോയി. അതൊക്കെ കഴിഞ്ഞ് എന്ത് ഓണംപ്രിയന്‍ പറഞ്ഞു.മദ്രാസിലാണെങ്കില്‍ ഓണത്തിന് നാട്ടിലെത്തുമായിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഓണം ആഘോഷിച്ചിരുന്നത്. രണ്ട് പേരും മരിച്ചിട്ട് രണ്ട് വര്‍ഷമായി. അതിന് ശേഷം ഇങ്ങോട്ട് വരാറില്ലെന്നും മാധ്യമ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു പ്രായം കഴിയുമ്ബോള്‍ ഓണമൊന്നും അത്ര വലിയ കാര്യമൊന്നുമില്ല.കുട്ടിക്കാലത്തെ ഓണം കുറച്ചൊക്കെ ദാരിദ്ര്യമുള്ളതായിരുന്നു. അച്ഛനും അമ്മയുമൊക്കെ കഷ്ടപ്പെട്ട് വന്നവരാണ്. പരിപ്പും പപ്പടവും പായസവും ആയാല്‍ അന്നത്തെ ഓണമായി എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.