ഡൽഹി : ലോകസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും ലക്ഷ്യമിട്ട് കോൺഗ്രസ്സ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസ്സിന്റെ മുഖ്യധാരയിലേക്ക് പ്രിയങ്കയുടെ വരവ്. കേന്ദ്രഭരണത്തെ കാര്യമായി ബാധിക്കുന്ന 80 സീറ്റുകൾ ഉൾപ്പെടുന്ന യു.പിയുടെ ചുമതല പ്രിയങ്കയെ ഏല്പിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് കോൺഗ്രസ്.
പ്രമുഖ രാഷ്ട്രീയ നേതാക്കൾ മത്സരിക്കുന്നു എന്ന പ്രത്യേകത കൂടി യു.പിക്കുണ്ട്. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയുൾപ്പെടുന്ന കിഴക്കൻ യു.പിയുടെ ചുമതലയുള്ള എ. ഐ. സി.സി ജനറൽ സെക്രട്ടറിയായിട്ടാണ് പ്രിയങ്കയെ നിയോഗിച്ചിരിക്കുന്നത്. യു.പി.യിൽ പ്രയാഗ് രാജ് മുതൽ വാരണാസി വരെ പ്രിയങ്ക ബോട്ടിൽ പ്രചാരണം നടത്തും എന്നുള്ളതാണ് ഏറ്റവും പുതിയ സൂചനകൾ. നെഹ്‌റുവിന്റെ ജന്മനാട് എന്ന പ്രത്യേകത കൂടി പ്രയാഗ് രാജിനുണ്ട്. കിഴക്കൻ യു.പി.യിൽ ബി.ജെ.പിയുടെ മുന്നേറ്റം തടയാൻ പ്രിയങ്കയ്ക്കാകും എന്ന ഉറച്ച വിശ്വാസത്തിലാണ് രാഹുലും കോൺഗ്രസും.