ലോകം മുഴുവൻ പറന്നു നടന്ന മോദി സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വാരണാസിയിലെ ജനങ്ങളിൽ നിന്നാണ് ഇക്കാര്യം മനസ്സിലാക്കിയത് എന്നും പ്രിയങ്ക പറഞ്ഞു.
പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ വാരണാസി അടക്കം എവിടെയും മത്സരിക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയിലെ പേർ സൗളിയിൽ സ്ത്രീകളുമായി സംവദിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ പ്രചാരണ പരിപാടികളുടെ തുടക്കം. തുടർന്ന് സോണിയയുടെ മണ്ഡലമായ റായ്ബറേലി യിലൂടെ അയോധ്യയിലേക്ക് പ്രചാരണം നടത്തി
ദാരിദ്ര്യ നിർമ്മാർജ്ജനം ആണ് ന്യായ പദ്ധതിയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് എന്നും പ്രിയങ്ക പാർട്ടി അധികാരത്തിലെത്തിയാൽ പദ്ധതി പ്രായോഗികം ആക്കുക തന്നെ ചെയ്യുമെന്ന് ആവർത്തിച്ചു പറഞ്ഞു