തിരുവനന്തപുരം : ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ശാസ്‌ത്രാവബോധം വളര്‍ത്താനും അവരിലെ ശാസ്‌ത്ര ഗവേഷണ കഴിവുകള്‍ വികസിപ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ശാസ്‌ത്രായനം പദ്ധതിയുടെ ഉദ്‌ഘാടനം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ നന്തിക്കര ഗവ. ഹൈസ്‌ക്കൂളില്‍ പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.
ദേശീയ ശാസ്‌ത്ര ദിനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലാതലത്തില്‍ നടത്തുന്ന ശാസ്‌ത്രദിന പരിപാടിയില്‍ ശാസ്‌ത്ര സെമിനാര്‍, ശാസ്‌ത്രമേഖലയിലെ പ്രമുഖ വ്യക്തികളുമായുള്ള വിദ്യാര്‍ത്ഥി സംവാദം എന്നിവയും സംഘടിപ്പിച്ചു. ശാസ്‌ത്രം ജനങ്ങള്‍ക്ക്, ജനങ്ങള്‍ക്ക് ശാസ്‌ത്രാവബോധം വിഷയത്തില്‍ ശാസ്‌ത്രപ്രഭാഷണ പരമ്പരയ്‌ക്കും തുടക്കമായി. പ്രശസ്‌ത ശാസ്‌ത്രപ്രചാരകനും പ്രഭാഷകനും എഴുത്തുകാരനുമായ പ്രൊഫ. കെ. ആര്‍. ജനാര്‍ദ്ദനന്‍ ശാസ്‌ത്രാവബോധവും ആവര്‍ത്തന പട്ടികയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍, കോളേജ്, സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.