കാസറഗോഡ് : ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്‍മദിനത്തോടനുബന്ധിച്ച് സമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രൊബേഷന്‍ വാരാചരണം സമാപിച്ചു. വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ പ്രകാശനം, ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണം, വെബിനാര്‍, ഐ.ഇ.സി കാമ്പയിന്‍, പോസ്റ്റര്‍ പ്രദര്‍ശനം, സമാപന പാനല്‍ ചര്‍ച്ച തുടങ്ങിയവ സംഘടിപ്പിച്ചു. സമാപന പരിപാടി അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ് ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്തു.
ഡി.എല്‍.എസ്.എ സെക്ടട്ടറി എം.സുഹൈബ് അധ്യക്ഷത വഹിച്ചു. എസ്.എം.എസ് വിങ്ങ് എ.എസ്.പി വിവേക് കുമാര്‍, കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം തലവന്‍ ഡോ. എ.കെ മോഹന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തുടര്‍ന്ന് പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സ് ആക്ട് എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അഷ്‌റഫ് കാവില്‍, തിരുവനന്തപുരം ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മീനാകുമാരി, കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസി ക്യൂഷന്‍ ഇ.വി അബ്ദുല്‍ റഷീദ്, കെല്‍സ മെമ്പര്‍ ഡോ. സുഹൃത് കുമാര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍ കെ.ശിവപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു സ്വാഗതവും പ്രൊബേഷന്‍ അസിസ്റ്റന്റ് ബി.സലാവുദ്ദീന്‍ നന്ദിയും പറഞ്ഞു.
കേരള കേന്ദ്രസര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷക വിദ്യാര്‍ത്ഥികള്‍ മറ്റു കോളേജുകളിലെ നിയമ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.