കാസറഗോഡ് : സാമൂഹ്യനീതി വകുപ്പ് കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസിന്റെയും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സംയുക്താ ഭിമുഖ്യത്തിൽ പ്രൊബേഷൻ വാരാചരണവും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അനുസ്മരണവും നടത്തി. വാരാചരണം കാസർകോട് പ്രിൻസിപ്പൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജ് എസ് എച്ച് പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു.ഇന്ത്യ കണ്ട മികച്ചൊരു ന്യായാധിപനും നല്ലൊരു മനുഷ്യസ്‌നേഹിയുമാണ് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ എന്ന് പഞ്ചാപകേശൻ പറഞ്ഞു.കാസർകോട് ഡി എൽ എസ് എ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ്-തേർഡ് ടി കെ നിർമ്മല അധ്യക്ഷത വഹിച്ചു. വി ആർ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബർ 15 മുതൽ ഡിസംബർ നാല് വരെയാണ് പ്രൊബേഷൻ വാരാചരണം സംഘടിപ്പിക്കുന്നത്.
കാസർകോട് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി എം സുഹൈബ് അനുസ്മരണ പ്രഭാഷണം നടത്തി. അശരണർക്ക് വേണ്ടി നിലകൊണ്ട മഹത് പ്രതിഭയാണ് വി ആർ കൃഷ്ണയ്യരെന്ന് അദ്ദേഹം അനുസ്മരിച്ചു.കാസർകോട് അഡീഷണൽ ജില്ലാ ആന്റ് സെഷൻസ് ജഡ്ജ്-1 ആർ എൽ ബൈജു മുഖ്യപ്രഭാഷണം നടത്തി.
കാസർകോട് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയരക്ടർ ഇ വി അബ്ദുൽ റഷീദ്, അഡീഷണൽ ജില്ലാ ജഡ്ജ് രാജൻ തട്ടിൽ കാസർകോട് ബാർ അസോസിയേഷൻ പ്രസിഡണ്ട് എ സി അശോക് കുമാർ, കാസർകോട് പ്രിൻസിപ്പൽ മുൻസിഫ് പി എം ബാലകൃഷ്ണൻ, കാസർകോട് ജെ എഫ് സി എം-1 ആന്റ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ആർ വന്ദന, കാസർകോട് അഡീഷണൽ മുൻസിഫ് ആന്റ് ജെ എഫ് സി എം- സെക്കന്റ് ടി കെ യഹ്‌യ, സബ്ജഡ്ജ് ജലജ, അഡീഷണൽ എക്‌സൈസ് കമ്മീഷണർ ബാലചന്ദ്രൻ,ഡി സി ആർ ബി ഡിവൈ എസ് പി ജയ്‌സൺ കെ അബ്രഹാം,കാസർകോട് സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഗിരീഷ് കുമാർ,ഐ സി ഡി എസ് ജില്ലാ പ്രൊഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്,ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി എ ബിന്ദു,ജില്ലാ വനിതാ സംരക്ഷണ ഓഫീസർ എം വി സുനിത,ജില്ലാ സാമൂഹ്യ നീതി ഓഫീസ് സീനിയർ സൂപ്രണ്ട് ബിന്ദു എസ് നായർ എന്നിവർ സംസാരിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ പി ബിജു സ്വാഗതവും കാസർകോട് ഡി എൽ എസ് എ സെക്ഷൻ ഓഫീസർ കെ ദിനേശ നന്ദിയും പറഞ്ഞു.