പ്രശസ്ത കവിയും പണ്ഡിതനും പ്രഗത്ഭ അദ്ധ്യാപക നുമായിരുന്ന പ്രൊഫ. സുന്ദരം ധനുവച്ചപുരത്തിൻ്റെ രണ്ടാം അനുസ്മരണസമ്മേളനം തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ (2023 സെപ്റ്റംബർ 22 വെള്ളിയാഴ്ച) ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം എ.കെ.എൻ ചെട്ടിയാർ ഹാളിൽ (ജോയിന്റ് കൌൺസിൽ ഹാൾ തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപം ) പ്രശസ്ത സാഹിത്യ കാരനായ ഡോ. പി. സോമൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പള്ളിച്ചൽ സുരേഷ് ആണ് സ്വാഗതം പറയു ന്നത്. പ്രൊഫ. വിജയകുമാരി റ്റി.കെ വിനോദൻ വി,കെ. ശാന്തകു മാരി കാവ്യാലാപനം തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ അവതരിപ്പിക്കും. കൃതജ്ഞത രേഖപ്പെടുത്തുന്നത് വി ദത്തൻ ആണ്
കേരളത്തിലെ വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനും കവിയും വിവർത്തകനും തിരുവനന്തപുരം യൂണി വേഴ്സിറ്റികോളജിൽ ദീർഘകാലം പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച പ്രൊഫ. സുന്ദരം കന്നിപ്പൂക്കൾ, ഗ്രീഷ്മം ,ഇനിയും ബാക്കിയുണ്ടു ദിനങ്ങൾ, പുനർജ്ജനി ,ട്വിൻസ് , തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട് . ഭാര്യ ഡോക കെ.എസ്. അമ്മുക്കുട്ടി (അസി. ഡയറക്ടർ, ആരോഗ്യവകുപ്പ്) മക്കൾ- രാജേഷ് ( കെ എസ് ഇ ബി ), രതീഷ് (ടൈംസ് ഓഫ് ഇന്ത്യ) ബാംഗ്ലൂർ . തിരുവനന്തപുരം ഊറ്റുകുഴി ഓഫിസേഴ്സ് നഗറിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത് .