കേരള പോലീസിൽ മുതിർന്ന രണ്ട് സി ഐ മാർക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റവും 5 അഡി .എസ് .പി ഉൾപ്പടെ 21 ഡിവൈഎസ്പിമാർക്ക് സ്ഥലംമാറ്റവും ലഭിച്ചു .
മുതിർന്ന സിഐമാരായിരുന്ന എ അജിചന്ദ്രൻ നായർ- (തിരുവനന്തപുരം സിറ്റി നാർകോട്ടിക് സെല്‍), ബി അനില്‍- (ക്രൈംബ്രാഞ്ച് പാലക്കാട്) എന്നിവർക്കാണ് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത് . അഡി. എസ്പിമാരായ അബ്ദുള്‍ വഹാബിനെ കോഴിക്കോട് സിറ്റിയിലും കെ എ ശശിധരനെ തൃശൂരിലും ടി എൻ സജീവിനെ വയനാട്ടിലും വിനോദ് പിള്ളയെ കോട്ടയത്തും എം ആർ സതീഷ് കുമാറിനെ കൊല്ലം റൂറലിലും അഡ്മിനിസ്ട്രേഷൻ വിഭാഗത്തില്‍ നിയമിച്ചു.
സ്ഥലംമാറ്റം ലഭിച്ച ഡിവൈഎസ്പിമാർ (പോസ്റ്റിംഗ് യൂണിറ്റ് ബ്രാക്കറ്റില്‍):- കെ വി ബെന്നി- (എസ്എസ്ബി, ആലപ്പുഴ), കെ ആർ മനോജ്- (എസ്എസ്ബി, തൃശൂർ റൂറല്‍), വി എ നിഷാദ് മോൻ- (ക്രൈംബ്രാഞ്ച്, കോട്ടയം), കെ എസ് ഷാജി- (ക്രൈംബ്രാഞ്ച് ,കണ്ണൂർ), വി എസ് പ്രദീപ് കുമാർ- (പുനലൂർ), ബിജു വി നായർ- (വിജിലൻസ്, എറണാകുളം), എം വി മണികണ്ഠൻ- (ഡി സി ആർബി, കോഴിക്കോട്), കെ വി പ്രമോദൻ- (പേരാവൂർ), എം കെ കീർത്തി ബാബു- (നാർകോട്ടിക് സെല്‍, കണ്ണൂർ റൂറല്‍), എ വി ജോണ്‍- (എസ്ബി, കണ്ണൂർ സിറ്റി), കെ എ ബോസ്- (നാർകോട്ടിക് സെല്‍, കോഴിക്കോട്), കെ സുഷിർ- (ജില്ലാ എസ്ബി, തൃശൂർ), കെ കെ സജീവ്- (ക്രൈംബ്രാഞ്ച്, മലപ്പുറം), എസ് പി സുധീരൻ- (ഒല്ലൂർ), ബി എസ് സജിമോൻ- (നാദാപുരം കണ്ട്രോള് റൂം), വി ടി റാഷിദ്- (ക്രൈംബ്രാഞ്ച് ആസ്ഥാനം), ഷൈനു തോമസ് (സൈബർ, തിരുവനന്തപുരം), സി ശ്രീകുമാർ- (വിജിലൻസ് സതേണ്‍ റേഞ്ച്), പി എച്ച് ഇബ്രാഹിം- (കണ്ട്രോള് റൂം, കൊച്ചി സിറ്റി), വൈ നിസാമുദ്ദീൻ- (ജില്ലാ എസ്ബി, തൃശൂർ സിറ്റി).