വിവിധ സർവകലാശാലകളുടെ മൂല്യനിർണയക്യാമ്പുകളിൽ പങ്കെടുക്കാതെ ഉത്തരവാദിത്വരഹിതമായി പ്രവർത്തിക്കുന്ന സർക്കാർ/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് /എൻജിനീയറിങ്/പോളിടെക്‌നിക്ക് കോളേജുകളിലെ അധ്യാപകർക്കെതിരെ ശമ്പളം തടയുന്നതുൾപ്പെടെ കർശനമായ അച്ചടക്കനടപടികൾ സ്വീകരിക്കാൻ സർക്കാർ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി.
കേരളസർവകലാശാലയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടത്തുന്നതിനായി ഏർപ്പെടുത്തിയ അധ്യാപകരിൽ ചിലർ ക്യാമ്പിൽ പങ്കെടുക്കാത്തതിലൂടെ ഫലപ്രഖ്യാപനം നടത്താൻ സാധിക്കാത്ത അവസ്ഥയിലാണെന്നും നിരന്തരമായ അറിയിപ്പ് നൽകിയിട്ടും ക്യാമ്പിൽ ഹാജരാകാത്ത അധ്യാപകർക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും സർവകലാശാല അഭ്യർഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവ്.