തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പെട്രോള്‍ പമ്ബുകളില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പതിച്ച പരസ്യ ബോര്‍ഡുകള്‍ 72 മണിക്കൂറിനകം എടുത്തുമാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്ന് പശ്ചിമബംഗാള്‍ ചീഫ് ഇലക്ടറര്‍ ഓഫിസര്‍ പറഞ്ഞു. ഫെബ്രുവരി 26ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റചട്ടം നിലവില്‍വന്നിരുന്നു. പശ്ചിമബംഗാളില്‍ എട്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്.
മോദിയുടെ ചിത്രം പതിച്ച ബോര്‍ഡുകള്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. ബോര്‍ഡുകള്‍ കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികള്‍ വിവരിക്കുന്നതിനാണെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്നും തൃണമൂല്‍ പറഞ്ഞു. ഇതോടെ മോദിയുടെ ചിത്രം പതിച്ച കേന്ദ്രസര്‍ക്കാറിന്‍റെ പദ്ധതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍ പെട്രോള്‍ പമ്ബില്‍നിന്നും മറ്റിടങ്ങളില്‍നിന്നും എടുത്തുമാറ്റണമെന്ന് കമീഷന്‍ ആവശ്യപ്പെടുകയായിരുന്നു.