സുഭിക്ഷ കേരളം – ഒന്നര ഏക്കറില്‍ മുത്താറി കൃഷിയുമായി പരിയാരം

66

കണ്ണൂർ : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തില്‍ മുത്താറി കൃഷിക്ക് തുടക്കമായി. കൃഷി ഭവന്‍, കെ വി ചന്ദ്രന്‍ സ്മാരക കലാസമിതി എന്നിവയുടെ സഹകരണത്തോടെ പനങ്ങാട്ടൂരെ ഒന്നര ഏക്കര്‍ സ്ഥല ത്താണ് കൃഷി. വിത്തിടല്‍ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ രാജേഷ് ഉദ്ഘാടനം ചെയ്തു.

പരിയാരം ഗ്രാമപഞ്ചായത്ത് തരിശ് രഹിത ഗ്രാമമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ചെറുധാന്യ കൃഷി എന്ന നിലയില്‍ മുത്താറി കൃഷിക്ക് തുടക്കം കുറിച്ചത്. കാര്‍ഷിക കര്‍മ്മസേന വഴിയാണ് ആവശ്യമായ വിത്തുകള്‍ ലഭ്യമാക്കിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനകള്‍, കൃഷിഭവന്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയില്‍ വിവിധങ്ങളായ കൃഷികള്‍ നടന്നുവരികയാണ്. പനങ്ങാട്ടൂര്‍ ഗ്രാമം ഇതിനോടകം സമ്പൂര്‍ണ തരിശ് രഹിത ഗ്രാമമെന്ന നേട്ടവും കൈവരിച്ചു കഴിഞ്ഞു.

പനങ്ങാട്ടൂരില്‍ നടന്ന ചടങ്ങില്‍ വര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെ വി ലക്ഷ്മണന്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ രമ്യഭായി പദ്ധതി വിശദീകരിച്ചു. ടി ചന്ദ്രന്‍, സി വി ശ്രീകേഷ് എന്നിവര്‍ സംബന്ധിച്ചു

NO COMMENTS