ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ മന്ത്രി എ കെ ബാലനെ പ്രതിഷേധക്കാര്‍ ബംഗ്ലാവില്‍ തടഞ്ഞു

152

പാലക്കാട് : ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.പാലക്കാട് മന്ത്രി എ കെ ബാലനെ പ്രതിഷേധക്കാര്‍ ബംഗ്ലാവില്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. പാലക്കാട് കെഎസ്‌ഇബി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ മന്ത്രി ഉണ്ടെന്നറിഞ്ഞ പ്രതിഷേധക്കാര്‍ ഇവിടേക്ക് കരിങ്കൊടികളുമായി ഓടിയടുത്തു.

പ്രതിഷേധക്കാര്‍ ബംഗ്ലാവിനുള്ളിലേക്ക് കല്ലുകള്‍ വലിച്ചെറിയുന്നതായും സൂചനകളുണ്ട്. മന്ത്രിക്ക് പുറത്തേക്ക് രക്ഷപ്പെടാന്‍ പോലും സാധിക്കാത്ത തരത്തില്‍ ബംഗ്ലാവിന്റെ ഇരു ഭാഗത്തും നൂറുകണക്കിന് പ്രതിഷേധക്കാര്‍ തമ്ബടിച്ചിരിക്കുകയാണ്. മന്ത്രി സുരക്ഷിതനാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പലക്കാട് കൊടുവായൂരില്‍ കെഎസ്‌ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ചിറ്റൂരില്‍ നിന്ന് തൃശൂരിലേയ്ക്ക് പോയ ബസിന് നേരെയാണ് കല്ലേറുണ്ടായത്. പാലക്കാട് നഗരത്തില്‍ പ്രതിഷേധക്കാര്‍ ഇപ്പോള്‍ കടകള്‍ അടപ്പിക്കുകയാണ്. അഞ്ചോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

NO COMMENTS