കേരളത്തിന് അഭിമാനം – യുഎഇ ഗോൾഡൻ വിസ ലഭിച്ച ഡോക്ടർമാരിൽ മലയാളിയും

139

ഉപ്പള: ദുബായിൽ കോവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളിയായ ഈ മലയാളി ഡോക്ടർക്കൊപ്പം മലയാളികൾക്കും അഭിമാനിക്കാം. യുഎഇയിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗവൺമെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടർമാർക്ക് സമ്മാനിച്ച 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചവരിൽ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി.എച്ച്.അബ്ദുൽ റഹ്മാനും.

തന്റെ ഇത് വരെയുള്ള സേവനങ്ങൾക്കുള്ള ഒരു അംഗീകാരമായിട്ടാ യിരിക്കാം തനിക്ക് ഗോൾഡൻ വീസ ലഭിച്ചതെന്ന് റഹ്മാൻ അഭിപ്രായ പ്പെട്ടു. തന്റെ ഈ നേട്ടം ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ മലയാളികൾക്കുമുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.പരേതനായ മുഹമ്മദിന്റെയും സുലൈഖയുടെയും മകനാണ് റഹ്മാൻ. ഭാര്യ ഷമീമ വീട്ടമ്മയാണ്. മൂത്തമകൻ മുഹമ്മദ് നിഹാൽ മംഗ്ലുരു നിട്ടെ കെ.എസ്.ഹെഗ് ഡെ മെഡിക്കൽ കോളജിൽ എംബിബിഎസിന് പഠിക്കുന്നു.

വിദ്യാർഥികളായ അഹ്മദ് സെയിൻ, ഹയാ ഫാത്തിമ എന്നിവരും ഹലീമയുമാണ് മറ്റു മക്കൾ. ഭാര്യാപിതാവ് ഡോ.പി.സി.പി.ഉസ്മാൻ ദുബായ് സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാ ക്കിയ ഡോക്ടർ ഡൽഹി അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എംഡി കരസ്ഥമാക്കിയത്.

NO COMMENTS