കൊറന്റൈനിൽ ആവശ്യത്തിന് സൗകര്യം ഒരുക്കണം – പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി എം സലീം

195

ഉപ്പള : അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് കൊറന്റൈനിൽ കഴിയുന്നതിനായി മഞ്ചേശ്വരത്തിന്റെ വിവിധ ഇടങ്ങളിൽ ഒരുക്കിയ സൗകര്യങ്ങൾ പര്യാപ്തമല്ല. ദിവസങ്ങളളോളം കഴിയുന്നതിനായി ബെഡോ ബെഡ് ഷീറ്റോ മറ്റ് സൗകര്യങ്ങളോ ഇല്ല.

ഒന്നുകിൽ സർക്കാർ സംവിധാനം ഒരുക്കുകയോ അല്ലങ്കിൽ സൗകര്യം ഒരുക്കാൻ തയ്യാറായി വന്നിട്ടുള്ള സന്നദ്ധ സംഘടനകളെ അവരെ സഹായിക്കുന്നതിന് അനുവദിക്കുകയോ ചെയ്യണ മെന്ന് മംഗൽപ്പാടി ലീഗ് പ്രസിഡന്റ് പി.എം. സലീം ആവശ്യപ്പെട്ടു.

മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ്, മംഗൽപാടി ഷിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് എന്നീ സംഘടനകൾ സഹായിക്കാൻ തയാറാണെന്ന് മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പിഎം സലീം അറിയിച്ചു

ഇന്നലെ പൂനയിൽ നിന്നും ദീർഘദൂര യാത്ര കഴിഞ്ഞ് വന്നവർക്ക് ഭക്ഷണം വരെ സമയത്ത് ലഭ്യമാക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല.

ഇവർക്കുള്ള ഉച്ച ഭക്ഷണം വൈറ്റ് ഗാർഡ് നേതാക്കളായ മംഗൽപാടി പഞ്ചായത്ത്‌ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ റഷീദ് റെഡ് ക്ലബ്‌, ഹമീദ് പൂന , ചെമ്മീ പഞ്ചാര, എന്നിവരാണ് എത്തിച്ച് കൊടുത്തത്.

റംസാൻ നോമ്പ് തുറക്കുള്ളതും, രാത്രി ഭക്ഷണവും ബന്ധപ്പെട്ടവർ എത്തിച്ച് നൽകാൻ നടപടിസ്വികരിക്കണമെന്ന് മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പിഎം സലീം ആവശ്യപെട്ടു.

NO COMMENTS