ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള.

158

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്നും ആലോചിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. നാളെ ഹര്‍ത്താലിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും തീരുമാനിച്ചാല്‍ അറിയിക്കുമെന്നും പി.കെ.കൃഷ്ണദാസ് വിശദമാക്കി.

NO COMMENTS