തിരുവനന്തപുരം: ദേവസ്വംബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കുവിടുന്നതിനുള്ള ബില്‍ ഈ നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കും. 26ന് തുടങ്ങുന്ന സഭാ സമ്മേളനത്തില്‍ ആദ്യ ബില്ലായിട്ടാകും ഇത് അവതരിപ്പിക്കുക. പുതിയ നിയമം വരുന്നതോടെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഇല്ലാതാകും.
എയ്ഡഡ് സ്കൂളുകളുകളിലേയും കോളജുകളിലേയും അധ്യാപക നിയമനത്തില്‍ മൂന്ന് ശതമാനം വികലാംഗ സംവരണം ഏര്‍പ്പെടുത്തും. കാര്‍ഷിക പെന്‍ഷന്‍ ,കുടിശിക ഉള്‍പ്പെടെ ഓണത്തിനു മുന്പ് വിതരണം ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു