പി.എസ്.സി ഫേസ്ബുക്ക് പേജ് ആരംഭിച്ചു

254

തിരുവനന്തപുരം: പി.എസ്.സി ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആരംഭിച്ചു. വജ്രജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ചാണ് പേജ് ആരംഭിച്ചത്. 2018 ജനുവരി 1 ന് രാവിലെ 10 മണിക്ക് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കമ്മിഷന്‍ അംഗങ്ങള്‍, പരീക്ഷാ കണ്‍ട്രോളര്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പി.എസ്.സി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, വാര്‍ത്തകള്‍ തുടങ്ങിയവ നോട്ടിഫിക്കേഷനായി അവരുടെ മൊബൈല്‍/കമ്ബ്യൂട്ടറിലെ ഫേസ്ബുക്ക് ആപ്ലിക്കേഷനിലൂടെയോ പേജിലൂടെയോ പി.എസ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്കിന്റെ ഭാഗമാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തത്സമയം ലഭിക്കും. പ്രസ്തുത പേജിലൂടെ പി.എസ്.സി വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ വിവരങ്ങള്‍, പരീക്ഷാ കലണ്ടര്‍, ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് വിവരങ്ങള്‍, പബ്ലിഷ് ചെയ്യുന്ന ചുരുക്കപ്പട്ടിക/റാങ്ക് പട്ടികകള്‍ തുടങ്ങിയവ അറിയുവാന്‍ കഴിയും.

പി.എസ്.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലിങ്ക് https://www.facebook.com/Kerala-Public-Service-Commission-129299757758575/ ക്ലിക്ക് ചെയ്ത് അതിന്റെ ഭാഗമാകാവുന്നതാണ്.

NO COMMENTS