റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് നീട്ടി

624

തിരുവനന്തപുരം: റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഇന്ന് ചേര്‍ന്ന പിഎസ്സി യോഗം അംഗീകരിച്ചു. യോഗത്തിനുശേഷം പി.എസ്.സി. ചെയര്‍മാനാണ് ഇക്കാര്യം അറിയിച്ചത്. ഇതുവരെ കാലാവധി നീട്ടാത്തതും അടുത്ത മാര്‍ച്ച്‌ 31-നകം കാലാവധി പൂര്‍ത്തിയാവുന്നതുമായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ക്കാണ് ജൂണ്‍ 30 വരെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. 180-ഓളം റാങ്ക് ലിസ്റ്റുകള്‍ക്ക് ഇതോടെ ജൂണ്‍ 30 വരെ കാലാവധി ലഭിച്ചു.
ഡിസംബര്‍ 31-ന് കാലാവധി പൂര്‍ത്തിയാവുന്നവയ്ക്ക് ആറ് മാസത്തേക്കും, മാര്‍ച്ച്‌ 31-ന് കാലാവധി പൂര്‍ത്തിയാവുന്നവയ്ക്ക് മൂന്ന് മാസത്തേക്കുമാണ് കാലാവധി നീട്ടി നല്‍കിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ലിസ്റ്റില്‍ പേരുള്ളവര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം വന്നത്.

NO COMMENTS

LEAVE A REPLY