തിരുവനന്തപുരം ; എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ സുപ്രധാന തീരുമാനവുമായി പിഎസ് സി. ചോദ്യപേപ്പറിനെ സംബന്ധിച്ച് നിലവില്‍ പരാതി ലഭിച്ചെങ്കിലും പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷകള്‍ റദ്ദാക്കില്ലെന്ന് പിഎസ്സി അറിയിച്ചു. പരാതികള്‍ വിദഗ്ധ സമിതി പരിശോധിക്കുമെന്നും ഗുരുതര വീഴ്ചകളുണ്ടെങ്കില്‍ ചോദ്യപേപ്പര്‍ തയാറാക്കിയവരെ ഡീബാര്‍ ചെയ്യുമെന്നും പിഎസ്സി വ്യക്തമാക്കി.