തിരുവനന്തപുരം: പി.എസ്.സി. പ്രൊഫൈലില്‍ ഉദ്യോഗാര്‍ഥികള്‍ ആധാര്‍ നമ്പർ ബന്ധിപ്പിക്കണം.പ്രൊഫൈലില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പി.എസ്.സി. അറിയിച്ചു. ഹോം പേജില്‍ കാണുന്ന ആധാര്‍ ലിങ്കിങ് ബട്ടണ്‍ ക്ലിക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാം.ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത് .പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലെ ആധാര്‍ ലിങ്കിങ് ബട്ടണ്‍ ക്ലിക് ചെയ്യുക.
ലിങ്കിങ് ആധാര്‍ വിത്ത് പ്രൊഫൈല്‍ വിന്‍ഡോയില്‍ ആധാര്‍ നമ്ബര്‍, ആധാര്‍ കാര്‍ഡിലുള്ള പേര് എന്നിവ നല്‍കി കണ്‍സെന്റ് ഫോര്‍ ഒഥന്റിക്കേഷനില്‍ ടിക് ചെയ്യുക. ലിങ്ക് വിത്ത് പ്രൊഫൈല്‍ ബട്ടണ്‍ ക്ലിക് ചെയ്യുക. ഇതോടെ ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാകും.
പി.എസ്.സി.യുടെ ഒറ്റത്തവണ പ്രൊഫൈലില്‍ നിലവില്‍ 50 ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ആധാര്‍ നമ്പർ പ്രൊഫൈലില്‍ രേഖപ്പെടുത്തിയവരുമുണ്ട്. അവരും ആധാര്‍ നമ്പർ ബന്ധിപ്പിക്കണം. പരീക്ഷയുള്‍ പ്പെടെ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഉദ്യോ ഗാര്‍ഥിയെ തിരിച്ചറിയാന്‍ വിരലടയാളം പോലുള്ള ആധാര്‍ വിവരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പി.എസ്.സി. തീരുമാനിച്ചു. ആള്‍മാറാട്ടം തടയുക യാണു ലക്ഷ്യം.