സൈക്കോളജി അപ്രന്റീസ് താത്കാലിക ഒഴിവ്

22

ജീവനി കോളേജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2024- 25 അധ്യയന വർഷത്തിൽ തൈക്കാട് ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് തൈക്കാട് ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ഇന്റർവ്യൂ നടത്തും. ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉദ്യോഗാർഥികൾ നേരിട്ട് പങ്കെടുക്കണം.

റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തിപരിചയം, ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/ അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങ ളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2323040, 9645881884 വെബ്സൈറ്റ്: gactvm.org.

NO COMMENTS

LEAVE A REPLY