തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ എം എല്‍ എമാരായ പി ടി തോമസിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുക്കും. ഇതിനായി തിരുവനന്തപുരത്തെത്താന്‍ ആവിശ്യപ്പെട്ട് ഇരുവര്‍ക്കും അന്വേഷണ സംഘം നോട്ടീസ് അയച്ചു. ഇന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ എംഎല്‍എമാര്‍ തിരുവനന്തപുരത്താണ്. അതിനാലാണ് ഇവിടെ വന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. നടന് ദിലീപിന്റെ അടുത്ത സുഹൃത്താണ് അന്‍വര്‍ സാദത്ത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ മൊഴി എടുക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം അന്‍വര്‍ സാദത്ത് ദിലീപുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഏതന്വേഷണത്തിനും താന്‍ തയ്യാറാണെന്നും സംഭവത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.