കൊച്ചി: തൃക്കാക്കര എം എല്‍ എ പിടി തോമസ് അന്തരിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ വച്ച് രാവിലെ 10.10-ഓടെയായിരുന്നു പിടി തോമസിന്‍്റെ മരണം.
പിടി തോമസിന് അര്‍ബുദമായിരുന്നുവെന്ന കാര്യം പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ക്കെല്ലാം അറിയാമായി രുന്നു. എന്നാല്‍ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും.
ആരോഗ്യപരമായ ചില പ്രശ്നങ്ങളാല്‍ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താന്‍ ചില ബുദ്ധിമുട്ടുകളുണ്ടായി രുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ക്കും അറിയില്ല. പാര്‍ട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിന്‍്റെ തുടര്‍ചികിത്സയില്‍ അമേരിക്കയില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ നിന്നടക്കം വിവരങ്ങള്‍ തേടിയിരുന്നു.
വെല്ലൂരില്‍ ദീര്‍ഘകാലമായി അർബുദരോഗ ചികിത്സയുടെ ഭാഗമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്