പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവള പദ്ധതിക്കായി സര്‍ക്കാര്‍ തലത്തിലുള്ള നീക്കങ്ങള്‍ തുടങ്ങി. ജില്ലയിലെ പാട്ടക്കാലാവധി കഴിഞ്ഞ റബ്ബര്‍ എസ്റ്റേറ്റുകളാണ് വിമാനത്തവളത്തിനായി പരിഗണിക്കുന്നത്.
ആറന്മുള വിമാനത്താവള പദ്ധതിക്ക് പകരമായാണ് പുതിയ വിമാനത്താവള പദ്ധതിയെ കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. വര്‍ദ്ധിച്ച് വരുന്ന ശബരിമല തീര്‍ത്ഥാടകരുടെ എണ്ണവും പ്രവാസികകളുടേതടക്കമുള്ള അവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രി പുതിയ വിമാനത്താവളം എന്ന അശയം ശബരിമല അവലോകനയോഗത്തില്‍ മുന്നോട്ട് വച്ചത്. ഇതിനായുള്ള ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. പത്തനംതിട്ട ജില്ലയില്‍ പാട്ടക്കാലാവധി കഴിഞ്ഞതും പാരിസണ്‍സ് മലയാളം പ്ലാന്‍റേഷന്‍സ് കൈവശം വെച്ചിരിക്കുന്നതുമായ ചെങ്ങറ ഏസ്റ്റേറ്റ്, ളാഹ ഏസ്റ്റേറ്റ്, കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലുള്ള ചെറുവള്ളി ഏസ്റ്റേറ്റ് എന്നീ സ്ഥലങ്ങളാണ് പരിഗണിക്കുന്നത്.
പ്രവാസി മലയാളികളുടെ സംഘടനകള്‍ വിമാനത്താവള പദ്ധതിക്ക് വേണ്ടി സര്‍ക്കാരുമായി ചര്‍ച്ച നടന്നുകഴിഞ്ഞു. സര്‍ക്കാര്‍ നേരിട്ടോ, സിയാല്‍ മാതൃകയിലോ ഉള്ള വിമാനതാവളമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഏയര്‍ സ്ട്രിപ്പോട് കൂടിയ ചെറിയ വിമാനത്താവളമാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ശബരിമലയ്ക്ക് സമീപമുള്ള സ്ഥലമാണ് സര്‍ക്കാര്‍ ആദ്യം പരിഗണിക്കുന്നത്.