നരേന്ദ്രമോദിയില്‍ നിന്ന് വിശദീകരണം തേടില്ലെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

256

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചുവരുത്തുകയോ അദ്ദേഹത്തില്‍നിന്ന് വിശദീകരണം തേടുകയോ ചെയ്യില്ലെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി. ചെയര്‍മാന്‍ കെ.വി തോമസിന്റെ നിലപാട് തള്ളിക്കൊള്ളാണ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. കെ.വി തോമസിന്റെ നിലപാടിനെതിരെ സമിതിയിലെ ബി.ജെ.പി അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയില്‍നിന്ന് വിശദീകരണം തേടുമെന്ന് കെ.വി തോമസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയില്‍നിന്ന് വിശദീകരണം തേടാന്‍ സമിതിക്ക് അധികാരമില്ലെന്ന നിലപാടാണ് ബി.ജെ.പി അംഗങ്ങള്‍ സ്വീകരിച്ചത്. വിഷയത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
യു.പി.എ ഭരണകാലത്ത് 2 ജി അഴിമതിക്കേസില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വിളിച്ചുവരുത്താനുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷിയുടെ തീരുമാനം കോണ്‍ഗ്രസിന്റെ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു. അന്നും പ്രധാനമന്ത്രിയെ വിളിച്ചുവരുത്താന്‍ സമിതിക്ക് കഴിഞ്ഞിരുന്നില്ല.

NO COMMENTS

LEAVE A REPLY