മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ജനകീയ ബോധവല്‍ക്കരണം

179

കാസർകോട്:മദ്യത്തിനും മയക്കുമരുന്നിനു മെതിരെ ജനകീയ ബോധവല്‍ക്കരണം
ലൈബ്രറി കൗണ്‍സില്‍ പിലിക്കോട് ഗ്രാമപഞ്ചാ യത്ത് നേതൃസമിതിയുടെ ആഭിമുഖ്യത്തില്‍ വിമുക്തി ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ നടത്തി. പടുവളം ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ പരിസരത്ത് നടന്ന സദസ് പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ശൈലജ ഉദ്ഘാടനം ചെയ്തു.

ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. രാമചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. രഘുനാഥന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.

സി.എം.വിനയചന്ദ്രന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്തിലെ ഗ്രന്ഥാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 ലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു. കണ്‍വീനര്‍ കെ. പ്രഭാകരന്‍ സ്വാഗതവും ചെയര്‍മാന്‍ പി.വി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

പരിപാടിക്ക് സി. കൃഷ്ണന്‍ നായര്‍, കെ.ബാലകൃഷ്ണന്‍, കെ.വി. വിജയന്‍, പ്രദീപ് കൊടക്കാട്, കെ.ടി.ശിവദാസ്, കെ.കുഞ്ഞിക്കണ്ണന്‍, നേതൃത്വം നല്‍കി. ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ ഗ്രന്ഥാലയങ്ങളിലും തുടര്‍പരിപാടി നടത്തും.

NO COMMENTS