പൊതുതെളിവെടുപ്പ് മാർച്ച് 6 ന്

37

കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ മുൻപാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 സാമ്പത്തിക വർഷത്തെ വരവു ചെലവു കണക്കുകൾ ട്രൂയിംഗ് അപ്പ് ചെയ്ത് അംഗീകരിക്കുന്നതിനായി സമർപ്പിച്ച പെറ്റീഷനിലുള്ള (ഒ.പി.നം.85/2023) പൊതുതെളിവെടുപ്പ് 6 ന് നടക്കും. പെറ്റീഷൻ www.erckerala.org യിൽ ലഭ്യമാണ്. രാവിലെ 11 ന് കമ്മീഷന്റെ തിരുവനന്തപുരത്തെ വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിലാണ് തെളിവെടുപ്പ്.

നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാം. വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നവർ 5ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം kserc@erckerala.org യിൽ അറിയിക്കണം. തപാലിൽ അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ 6 ന് വൈകിട്ട് 5 നകം ലഭിക്കണം.

NO COMMENTS

LEAVE A REPLY