ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പൊതു അവധി ; 207 ട്രെയിനുകൾ റദ്ദാക്കി ; സെപ്തംബർ 9 മുതൽ 11 വരെ നിയന്ത്രണം ;

48

ന്യൂഡൽഹി : ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ 207 ട്രെയിനുകൾ റദ്ദാക്കി. സെപ്തംബർ 9 മുതൽ 11 വരെയാണ് ട്രെയിനു കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തിയതായും ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതായും റെയിൽവേ അറിയിച്ചു. ഡൽഹി പ്രഗതി മൈതാനിലാണ് 9,10 തിയതികളിൽ ഉച്ചകോടി നടക്കുന്നത്. ഉച്ച കോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബർ എട്ട് മുതൽ 10 വരെ ഡൽഹിയിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സർക്കാർ, മുനിസിപ്പൽ കോർപ്പറേഷൻ, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

ന്യൂഡൽഹിയിൽ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകൾ ഗാസിയാബാദ്, നിസാമുദീൻ സ്റ്റേഷനുകളിൽ യാത്ര അവസാനിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി.‍ സെപ്റ്റംബർ 10ന് 100 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയിൽ ഭൂരിഭാഗവും ഡൽഹിയിൽ നിന്ന് തെക്കൻ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പൽവാൾ റൂട്ടുകളിലാണ് ഓടുന്നത്. ജമ്മു താവി- ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി – ന്യൂഡൽ​ഹി തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 11ന് ഡൽഹി-രെവാറി എക്‌സ്പ്രസ് സ്‌പെഷ്യലും രെവാരി-ഡൽഹി എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY