പൊതു ഇടം എന്റേതും:രാത്രി സഞ്ചാര സ്വാതന്ത്ര്യത്തിന് അവര്‍ ഒത്തു ചേര്‍ന്നു

83

കാസര്‍കോട് : പൊതുഇടം എന്റേതും എന്ന പേരില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍ഭയ ദിനമായ ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ ഒരു മണിവരെ സംസ്ഥാനത്ത് ഒട്ടാകെ സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു.ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായിരുന്നു് രാത്രി നടത്തം. പൊതുഇടങ്ങളില്‍ രാത്രികാലങ്ങളിലും സ്ത്രീകള്‍ക്ക് സ്വതന്ത്ര്യമായ സഞ്ചാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി,കാസര്‍കോട് ജില്ലയില്‍ രഹസ്യ സ്വഭാവത്തോടെയാണ് രാത്രി നടത്തം നടത്തിയത്.

മൂന്ന് കേന്ദ്രങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട ഒന്‍പത് വഴികളുടെ പരിശീലനം ലഭിച്ച ഒന്‍പത് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് സഞ്ചാരിച്ചുകൊണ്ടാണ് രാത്രി നടത്തതിന് തുടക്കം കുറിച്ചത്.സ്ത്രീകള്‍ ഒറ്റയ്ക്ക് സഞ്ചരിക്കു മ്പോള്‍,പൊതുസമൂഹത്തിന്റെ പ്രതികരണം എങ്ങനെയെന്ന് അറിയാണ് രാത്രി നടത്തം രഹസ്യ സ്വഭാവത്തോടെ ജില്ലയില്‍ സംഘടിപ്പിച്ചത്.

കാസര്‍കോട് നഗരസഭാ-പ്രസ്‌ക്ലബ് ജംങ്ഷന്‍-വിദ്യാനഗര്‍,കാസര്‍കോട് നഗരസഭ-മല്ലികാര്‍ജ്ജുന ക്ഷേത്രം-കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍ഡ്- വിദ്യാനഗര്‍,കാസര്‍കോട് നഗരസഭ-കെ എസ് ആര്‍ ടി ബസ് സ്റ്റാന്‍ഡ്-ബ്ലോക്ക് ഓഫീസ്-ഹൈവേ-വിദ്യാഗനഗര്‍ എന്നീ വഴികളിലൂടെയാണ് കാസര്‍കോട് രാത്രി നടത്തം സംഘടിപ്പിച്ചത്.രാത്രി നടത്തത്തിന് തയ്യാറായ പെണ്‍കുട്ടികള്‍ക്ക് തുണയായി പോലീസും ഒപ്പം ചേര്‍ന്നു.

കാസര്‍കോട്ടെ രാത്രി നടത്തതിന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവും എ എസ് പി, ഡി ശില്പയും നേതൃത്വം നല്‍കി.രാത്രി നടത്തതിന്‌ശേഷം അണങ്കൂരില്‍ ഒത്തുചേര്‍ന്ന് പങ്കെടുത്തവര്‍ അനുഭവം പങ്കുവച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഡീനാ ഭരതന്‍,വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍,നഗരസഭാ പ്രതിനിധികള്‍,കോളേജ് വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ പങ്കെടുത്തു

രാത്രി നടത്തതിനിടയില്‍ കാസര്‍കോട്് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന ഒരു വാഹനത്തിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

കാഞ്ഞങ്ങാട്ടെ രാത്രി നടത്തിന് സബ്കളക്ടര്‍ അരുണ്‍ കെ വിജയനും കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശനും നേതൃത്വം നല്‍കി.രാത്രി നടത്തത്തിന് ശേഷം അലാമിപ്പള്ളി പുതിയബസ്റ്റാന്‍ഡ് പരിസരത്ത് ഒത്തു ചേര്‍ന്ന്, അനുഭവം പങ്കുവെച്ചു.കാഞ്ഞങ്ങാട് രാത്രി നടത്തില്‍ അനിഷ്ട സംഭവങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവി,ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാ രാധാകൃഷ്ണന്‍,സബ്കളക്ടറുടെ ഭാര്യ സെവില്‍ ജിഹാന്‍,സി ഡബ്ല്യൂ സി ചെയര്‍പേഴ്‌സണ്‍ അഡ്വ.പി പി ശ്യാമളാ ദേവി, വനിതാ സംരക്ഷണ ഓഫീസര്‍ എം വി സുനിതാ,ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാറാണി രഞ്ജിത്ത്,നഗരസഭാ കൗണ്‍സിലമാര്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. രാത്രി നടത്തിനുശേഷം അനുഭവങ്ങള്‍ പങ്കുവെച്ചു.

നീലേശ്വരത്തെ രാത്രി നടത്തതിന് ശേഷം കോണ്‍വെന്റ് ജങ്ഷനില്‍ ഒത്തു ചേര്‍ന്നു. നീലേശ്വരം നഗരസഭാ വെസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി നേതൃത്വം ന്‌ലകി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി രാധ,പി എം സന്ധ്യ,ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു,ശിശു വികസന പദ്ധതി ഓഫീസര്‍മാരായ റീന കുമാരി, ലക്ഷ്മി,കോളേജ് വിദ്യാര്‍ത്ഥിനികള്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ഓഫീസ് ജീവനക്കാര്‍,വനിതാ പോലീസുകാര്‍, എന്നിവര്‍ പങ്കെടുത്തു

NO COMMENTS