തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട് മിംസ് കോളേജ് ഓഫ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്‌സി (എം.എൽ.ടി) 2021-22 വർഷത്തെ കോഴ്സിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷകർ വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ഈ മാസം 11ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.