പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മറ്റന്നാൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച് 26 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കപ്പെട്ട തിരഞ്ഞെടുപ്പ്. ഏറെ തിരഞ്ഞെടുപ്പുകൾക്കു ശേഷമാണ് പുതുപ്പള്ളി ഇതുപോലൊരു യുഡിഎഫ് പ്രചാരണം കാണുന്നത് അതിവേഗം ബഹുദൂരം എന്ന ജീവിതവാക്യം അന്വർഥമാക്കി രണ്ടോ മുന്നു ദിവസം മാത്രം മണ്ഡലത്തിലൂടെ കാറ്റുപോലെ കറങ്ങി മറ്റ് മണ്ഡലങ്ങളിലേക്കു പോകുമായിരുന്നു ഉമ്മൻ ചാണ്ടിയെ കണ്ടും കണാതെയും വോട്ടു ചെയ്തിരുന്നവരാണ് പുതുപ്പള്ളിക്കാർ
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ
പഠിക്കാൻ ദൂരെപ്പോയി വീട്ടിലേക്കു തിരിച്ചെത്തിയ മകനെയോ മകളെയോ, കണ്ടതുപോലെയുള്ള സന്തോഷമാണ് വീട്ടമ്മമാർക്ക് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനെ കാണുമ്പോൾ. അപ്പയെ ചേർത്തുനിർത്തിയതു പോലെ നിങ്ങൾ എന്നെയും കരുതണം. അപ്പയെപ്പോലെ ഞാനും എപ്പോഴും കൂടെയുണ്ടാകും രണ്ടോ മൂന്നോ വാചകങ്ങളിലൊതുങ്ങുന്ന വോട്ടഭ്യർഥനയാണ് മിക്കയിടത്തും ചാണ്ടി ഉമ്മാന്റേത്. ഖദർ സ്വാഡുകൾ വീടുകളിലെ കൂട്ടായ്മകളിൽ എ എൽഎമാരും എംപിമാരും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മണ്ഡലത്തിൽ താമസിച്ച് പട നയിക്കുന്നു. യുഡിഎഫിന്റെ നേതാക്കളെല്ലാം മണ്ഡലത്തിൽ പല ദിവസങ്ങളിൽ പല ഭാഗങ്ങളിൽ എത്തുന്നു. 2011 ൽ ഉമ്മൻ ചാണ്ടി നേടിയ 330000 വാട്ട് രക്ഷ മറികടക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രയത്നിക്കുകയുമാണ് യുഡിഎഫ് ക്യാമ്പ്
എൽഡിഎഫ് സ്ഥാനാർഥി ജയ്‌ക്ക് സി തോമസ്
പരിചിതമായ വഴികളിലൂടെയുള്ള യാത്രയാണ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസി ന്റേത്. മുൻപ് 2 തവണയും ഈ വഴിയെല്ലാം സഞ്ചരിച്ചിട്ടുള്ള ജെയ്ക്ക് നാട്ടുകാരോട് ഇത്തവണ ഒന്ന് മാറി സഞ്ചരിക്കാനാണ് അഭ്യർഥിക്കുന്നത്. പുതുപ്പള്ളിയിലെ 8 പഞ്ചായത്തുകളിൽ ആറും തങ്ങൾക്കൊപ്പമാണെന്ന വിശ്വാസമാണ് സ്ഥാനാർഥി യെയും സംഘത്തെയും ഊർജ്ജസ്വലരാക്കുന്നത്.
വാക്കുകളുടെ ചതുരവടിവും നിലപാടുകളുടെ ബലംപിടിത്തവും ഒന്നുമില്ലാതെയാണ് സ്ഥാനാർഥി ജെയ്ക് അവർക്കൊപ്പം ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനോടകം 3 തവണ മണ്ഡല ത്തിൽ പര്യടനം നടത്തി. മന്ത്രിമാർ മണ്ഡലമാകെ 2 തവണ സന്ദർശിച്ചു. പതിനഞ്ചോളം എംഎൽഎ മാരുടെ സന്ദർശനങ്ങളും, മണ്ഡലത്തിൽ പലയിടങ്ങളിലും മന്ത്രിമാരുടെ വികസന സദസ്സും നടത്തി. നൂറു ചുവപ്പൻ അഭിവാദ്യങ്ങളോടെയാണ് ചെറുപ്പക്കാരല്ലാം സ്ഥാനാർഥിയെ വരവേൽക്കുന്നത്
എൻഡിഎ സ്ഥാനാർഥി ജി.ലിജിൻ
മണ്ഡലത്തിലുടനീളം സാന്നിധ്യമറിയിച്ചുള്ള പര്യടനമാണ് എൻഡിഎ സ്ഥാനാർഥി ജി.ലിജിൻ ലാലിന്റേത് ഒട്ടേറെ ദേശീയ സംസ്ഥാന നേതാക്കൾ മണ്ഡലത്തിൽ എത്തുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തുടങ്ങിയവരെല്ലാം മണ്ഡലത്തിൽ പര്യടനം നടത്തി. കേന്ദ്ര സർക്കാരിന്റെ വികസന നടപടികൾ ഉയർത്തിക്കാട്ടിയും ഇരുമുന്നണികളെയും വിമർശിച്ചുമാണ്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ സഹചാരിയുമായ രാധാമോഹൻദാസ് അഗർവാൾ എംപിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തി നു ചുക്കാൻ പിടിക്കുന്നത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസംമുതൽ മണ്ഡലത്തിൽ താമസിക്കു കയാണ് അദ്ദേഹം. പുതുപ്പള്ളി മണ്ഡലത്തിലെ താമസക്കാരനല്ലെങ്കിലും പുതുപ്പള്ളി മണ്ഡലം ലിജിൻ ലാലിന് പരിചിതമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ മത്സരിച്ചിരുന്ന തിനാൽ പ്രചാരണപ്രവർത്തനങ്ങളും അദ്ദേഹത്തിന് പുതിയ കാര്യമല്ല. അവിടെ മത്സരിക്കുമ്പോൾ അദ്ദേഹം ബിജെപി ജില്ലാ സെക്രട്ടറിയായിരുന്നു.
ഇപ്പോൾ ജില്ലാ പ്രസിഡന്റും പതിനായിരത്തിലേറെ വോട്ടുകൾ കഴിഞ്ഞതവണ ബിജെപി സ്ഥാനാർഥി നേടിയതാണ് ഇത്തവണ അതിനും മുകളിലേക്കു കയറണമെന്നാണ് പ്രവർത്തകർക്കു നൽകിയിരിക്കുന്ന നിർദ്ദേശം