പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ; വോട്ടിങ് ശതമാനം 72.91 ; വോട്ടെണ്ണൽ 8 ന്

16

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 72.91 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ എട്ടിന് വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍ . ആറ് മണിക്ക് ശേഷവും ചില ബൂത്തുകളിൽ വോട്ട് ചെയ്യാനുള്ള വരുടെ വരി ഉണ്ടായിരുന്നു. വർക്ക് ടോക്കൺ നിൽകിയ ശേഷമാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. ബൂത്തുകളിൽ നിന്നുള്ള അന്തിമ കണക്കുക ളുടെ അടിസ്ഥാനത്തിൽ പോളിങ് ശതമാനത്തിൽ ചെറിയ മാറ്റങ്ങളുണ്ടായേക്കാം.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസ് മണര്‍കാട് സ്‌കൂളിലും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്‌കൂ ളിലും വോട്ട് രേഖപ്പെടുത്തി. ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല. പുതുപ്പള്ളിയുടെ വിധി കുറക്കുന്നത് 1,76,417 വോട്ടര്‍മാരാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്ജെന്‍ഡറുകളും അടക്കമുള്ളവരാണ് വോട്ടര്‍മാര്‍. യുഡിഎഫിന്റെ മുഖ്യ പ്രചാരണം ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയും എല്‍ഡിഎഫ് വോട്ട് തേടിയത് വികസന വിഷയങ്ങള്‍ ഉന്നയിച്ചും .

ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് അയര്‍ക്കുന്നത്തും വാകത്താനത്തുമാണ്.അയര്‍ക്കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. ഏറ്റവും കുറവ് പോളിങ് ബൂത്തുകളുണ്ടായിരുന്നത് മീനടം പഞ്ചായത്തിലാണ് 13 എണ്ണം. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈലിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്, എന്‍.ഡി.എസ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണു മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമ സുമാണ് മുഖ്യ എതിരാളികള്‍.ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.

1,28,624 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. ഇതില്‍ 64,084 പുരുഷന്മാരും 64,538 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.

NO COMMENTS

LEAVE A REPLY