തിരുവനന്തപുരം കാക്കാമൂലയിൽ നിന്നും 211 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

97

തിരുവനന്തപുരം : കാക്കാമൂലയിലെ വീട്ടില്‍ അനധി കൃതമായി സൂക്ഷിച്ചിരുന്ന 211 കിലോയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
കാക്കാമൂല സ്വദേശി എസ്.ഷൈജുവിന്റെ വാടകവീട്ടില്‍നിന്നാണ് പുകയിലയുത്‌പന്നങ്ങള്‍ കണ്ടെടുത്തത്.

ബെംഗളൂരുവില്‍നിന്നു വാങ്ങുന്ന പുകയിലയുത്പന്ന ങ്ങള്‍ കാക്കാമൂലയിലെ വീട്ടില്‍ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച്‌ മൂന്നിരട്ടി തുകയ്ക്കു വില്‍ക്കുന്ന താണ് രീതിയെന്ന് കസ്റ്റംസ് പറയുന്നു. എട്ടു വര്‍ഷമായി ഇയാള്‍ പുകയിലയുത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്‍റ് കമ്മിഷണര്‍ ആര്‍.മുരളിയുടെ നേതൃത്വത്തിൽ നടത്തിയ സംഘമാണ് ഒരേസമയം രണ്ടിടത്തും പരിശോധന നടത്തിയത്.

NO COMMENTS