പുലിമുരുകന് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ തീയറ്ററുകളില്‍ നിന്ന് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ച് രസിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങളെ നോട്ടമിട്ട് ആന്റി പൈറസി സെല്‍ പിന്നാലെ തന്നെയുണ്ട്. പുലിമുരുകന് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററുകളും പൊലീസിന്റെയും ആന്റി പൈറസി സെല്ലിന്റെ നിരീക്ഷണത്തിലാണ്. റിലീസ് ദിവസം സിനിമയിലെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത രണ്ടു പേരെ തൃപ്പൂണിത്തറ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിക്കപ്പെട്ടാല്‍ കര്‍ശനമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുറപ്പ്.ഏതു പുതിയ സിനിമ ഇറങ്ങിയാലും ആ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ ഇറക്കുന്നതും, തീയറ്ററുകളില്‍ നിന്ന് കാതലായ രംഗങ്ങളുടെ ക്ലിപിങും ഷൂട്ട് ചെയ്തു പ്രചരിപ്പിക്കുന്നതും പതിവാണ്.പുലിമുരുകന് എന്ന മോഹന്‍ലാല്‍ ചിത്രത്തിനും ഈ ഭീഷണിയുണ്ടായിരുന്നു. സിനിമയിറങ്ങിയ ദിവസം തന്നെ കാണാന്‍ കാത്തിരുന്ന ചില രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.വൈശാഖ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ഏഴിനാണു തീയറ്ററുകളിലെത്തിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണു സിനിമ നിര്‍മ്മിച്ചത്. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം.