മോഹന്‍ലാല്‍ നായകനായ പുലിമുരുകന്‍റെ പേരില്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്

218

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ പുലിമുരുകന്റെ പേരില്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്.
ടിക്കറ്റിന് അധിക ചാര്‍ജ് ഈടാക്കുന്നെന്നും ചിത്രം സമയക്രമം പാലിക്കുന്നില്ലെന്നും കാണിച്ച്‌ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. കൊല്ലം സ്വദേശിയാണ് പരാതി നല്‍കിയത്. പ്രത്യേക ഷോകള്‍ ഉള്ളതിനാല്‍ ചിത്രം സമയക്രമം പാലിക്കുന്നില്ലെന്നും ഇതുമൂലം പ്രേക്ഷകര്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും പരാതിയില്‍ പറയുന്നു. വിഷയത്തില്‍ തദ്ദേശ വകുപ്പ്, സാംസ്കാരിക വകുപ്പ് സെക്രട്ടറിമാരും കൊല്ലം നഗരസഭാ സെക്രട്ടറിയും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY