പള്‍സര്‍ സുനിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി

194

ആലുവ: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും പോലീസ് മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കി. ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതികളെ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയത്. കോടതി അവധിയായതിനാല്‍ ആലുവ രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ വീട്ടിലാണ് പ്രതികളെ ഹാജരാക്കിയത്. മുഖം മറയ്ക്കാതെ തന്നെയാണ് മജിസ്ട്രേറ്റിന്റെ മുമ്ബില്‍ ഹാജരാക്കാനായി ആലുവ പോലീസ് ക്ലബില്‍ നിന്ന് പോലീസ് വാഹനത്തില്‍ കൊണ്ടുപോയത്.

NO COMMENTS

LEAVE A REPLY