കൊച്ചി: കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനെയും വിജീഷിനെയും എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. മാര്‍ച്ച് 5 വരെയാണ് കസ്റ്റഡി കാലാവധി. സംഭവത്തിലെ ഗൂഢാലോചന കണ്ടെത്തണമെന്ന് പോലീസ് പറയുന്നു. സുനിലിനെ നുണപരിശോധന നടത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു. അക്രമം നടന്ന ദിവസത്തിലെ നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണിത്. കൊച്ചിയിലെ 3 സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ആണ് പരിശോധിക്കുന്നത്. അതേസമയം ആവശ്യമില്ലാത്ത ആളുകളെ ബുദ്ധിമുട്ടിക്കരുതെന്ന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പ്രതികിരിച്ചു. സിനിമാക്കാരെയാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് ഉത്തരം നല്‍കിയത്. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുനിലിന്റെ പ്രതികരണം. സുനിലിന്റെ വനിതാ സുഹൃത്തിനെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.