ആലുവ: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജൂഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. കേസിലെ മുഖ്യപ്രതിയായ സുനി ജിന്‍സണിനോട് നടത്തിയ വെളിപ്പെടുത്തലുകളാണ് കേസില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയര്‍ന്നത്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചനയ്ക്കുള്ള വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകളുടെ വസ്തുതകളാണ് പോലീസ് പരിശോധിക്കുന്നത്.