കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനി ഇക്കാര്യം പറഞ്ഞത്. ഇന്നു കാലത്താണ് സുനിയെ ജയിലില്‍ നിന്ന് കൊണ്ടുപോയത്. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്നാണ് സുനി പറഞ്ഞതെന്ന് അഡ്വ. ബി.ആ. ആളൂര്‍ അറിയിച്ചു. ജയിലില്‍ നിന്ന് ദിലീപിനെയും നാദിര്‍ഷയെയും ഫോണ്‍ ചെയ്യുകയും ഇരുവരെയും ഭീഷണിപ്പെടുത്തി കത്തെഴുതുകയും ചെയ്തതിനുശേഷമാണ് സുനിയെ വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. സുനി ഉള്‍പ്പെട്ട പഴയ കേസുകളും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. നേരത്തെ മറ്റൊരു നടിയെ സമാനമായി ആക്രമിച്ച കേസും ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.