കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടി. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് സുനിയുടെ റിമാന്‍ഡ് നീട്ടിയത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ സുനി ജാമ്യാപേക്ഷ നല്‍കിയില്ല. തനിക്ക് ജയിലില്‍ വച്ച് പോലീസിന്റെ മര്‍ദനമേറ്റെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാല്‍ സുനി തന്നോട് ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. സുനിയുടെ ദേഹത്ത് പരുക്കേറ്റതിന്റെ തെളിവുകള്‍ ശരീരത്ത് കണ്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. അതേസമം, കേസ് ഏറ്റെടുക്കാന്‍ തനിക്ക് മേല്‍ സമര്‍ദമുണ്ടായിരുന്നുവെന്ന് സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബിഎ ആളൂര്‍ പറഞ്ഞു. കനത്ത സുരക്ഷയൊരുക്കിയാണ് പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കിയത്.