കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ പുറത്തു പറഞ്ഞതിന് താന്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. തന്റെ മരണമൊഴിയാണ് ഇവര്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നടക്കുന്നതെന്നും ആക്രമിക്കപ്പെട്ട സംഭവം മാത്രമാണ് പൊലീസ് ഇപ്പോഴും അന്വേഷിക്കുന്നതെന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലെ ഫോണ്‍വിളിയുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയില്‍ വാങ്ങി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുനിയുടെ പ്രതികരണം.