പള്‍സര്‍ സുനിക്ക് ഫോണ്‍ ഫോണ്‍ എത്തിച്ചയാള്‍ പിടിയില്‍

229

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ പ്രതി പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണ്‍ എത്തിച്ചയാള്‍ അറസ്റ്റില്‍. സുനിക്കു കൈമാറുന്നതിനായി വിഷ്ണുവിന് ഫോണെത്തിച്ചു നല്‍കിയ മലപ്പുറം സ്വദേശി ഇമ്രാനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മാലമോഷണക്കേസില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞപ്പോള്‍ ഇമ്രാനും വിഷ്ണുവും ഒരേ സെല്ലിലായിരുന്നു. അതേസമയം, ജയിലില്‍നിന്ന് ഫോണ്‍ കടത്താന്‍ സഹായം നല്‍കിയെന്നാരോപിച്ച്‌ പ്രതിചേര്‍ത്തിരുന്ന എറണാകുളം സ്വദേശി സനല്‍ പി. മാത്യുവിനെ ഒഴിവാക്കി. പകരം വട്ടേക്കുന്നത് സ്വദേശി അരവിന്ദനെ പ്രതിയാക്കി. സനലിന് കേസില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജയിലില്‍ കഴിയവെ പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സേലം സ്വദേശിയുടേതാണെന്നു ഇന്നലെ കണ്ടെത്തിയിരുന്നു. കോയമ്ബത്തൂരിലെ കതിരന്‍ കോളജില്‍ വിദ്യാര്‍ഥിയായ മകന്‍ ധനുഷ്കോടിക്കു വേണ്ടിയാണ് സിം വാങ്ങിയതെന്ന് ഉടമ സാമിക്കണ്ണ് അറിയിച്ചു. സുഹൃത്ത് ശരണപ്രിയനു ഫോണ്‍ കൈമാറിയെന്ന് ധനുഷ്കോടി മൊഴി നല്‍കി.

ഒക്ടോബറില്‍ കോയമ്ബത്തൂരില്‍വച്ച്‌ ഫോണ്‍ കളവുപോയെന്നു ശരണപ്രിയനും അറിയിച്ചു. ഏപ്രില്‍ 10 മുതല്‍ 8807339249 എന്ന നമ്ബര്‍ കാക്കനാട് ജയിലിന്റെ പരിധിയിലുണ്ടായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ജയിലില്‍ എത്തിച്ചത് വിഷ്ണുവാണ്. ചെരുപ്പിലാക്കി മഹേഷ് വഴ ിയാണ് ഇതു സുനിയുടെ കൈവശം എത്തിച്ചത്. പള്‍സറിനു പുറമേ സഹതടവുകാരനായ മേസ്തിരി സുനിലും ജയിലിനുള്ളിലും പുറത്തിറങ്ങ ിയശേഷവും ഇതേ ഫോണ്‍ ഉപയോഗിച്ചു. ഇയാളുടെ വീട്ടില്‍ നിന്നാണ് പോലീസ് ഫോണ്‍ കണ്ടെത്തിയത്.
ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും ജിന്‍സനുമടക്കം ഏഴ് പേര്‍ക്കെതിരെ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വിഷ്ണു, സനല്‍, സനില്‍, വിപിന്‍ലാല്‍, സനില്‍കുമാര്‍, ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സുനിക്കൊപ്പം പലകാലഘട്ടത്തില്‍ ജയിലില്‍ കഴിഞ്ഞവരാണ് മഹേഷ് ഒഴികെയുളള ആറു പേരും.

NO COMMENTS