അങ്കമാലി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസിന്റെ നടപടികളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം പരിഗണിച്ച് കോടതി നടപടികള്‍ രഹസ്യമാക്കിയിരുന്നു. പള്‍സര്‍ സുനിയ്ക്കുവേണ്ടി അഡ്വ. ബി.എ. ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.