പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

187

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിക്ക് ജാമ്യമില്ല. സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. രണ്ട് ദിവസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയാല്‍ ദിലീപുമായി ചേര്‍ന്ന് കേസിലെ തെളിവുകള്‍ നശിപ്പിക്കുമെന്നും കക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

NO COMMENTS