നടിയെ ആക്രമിച്ച കേസില്‍ ‘മാഡ’ത്തിന് പങ്കില്ലെന്ന് പള്‍സര്‍ സുനി

192

കുന്നംകുളം: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ ‘മാഡ’ത്തിന് യാതൊരു പങ്കുമില്ലെന്ന് പള്‍സര്‍ സുനി. പ്രസ്തുത കേസില്‍ ‘മാഡം’ നിരപരാധിയാണെന്നും സുനി പറയുന്നു. കുന്നംകുളം മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചപ്പോഴാണ് പള്‍സര്‍ സുനി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ആക്രമണ കേസില്‍ ‘മാഡ’ത്തിനു പങ്കുണ്ടെന്ന് സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന്റെ വിശദാംശങ്ങള്‍ താന്‍ കോടതിയില്‍ പറയുമെന്നായിരുന്നു സുനി മാധ്യമങ്ങളോട് പറഞ്ഞത്.

NO COMMENTS