കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാംകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. സുനിക്ക് ജാമ്യം അനുവദിച്ചാല്‍ ദിലീപിനൊപ്പം ചേര്‍ന്ന് തെളിവുകളില്ലാതാക്കാന്‍ ശ്രമിക്കുമെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.